Site iconSite icon Janayugom Online

ദേശിയ വിദ്യാഭ്യാസ നയം എതിർക്കപ്പെടേണ്ടത്; പിഎം ശ്രീ പദ്ധതിയിൽ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ

ദേശിയ വിദ്യാഭ്യാസ നയത്തിന് സംഘടന എതിരാണെന്നും പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കയുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. വിഷയത്തില്‍ സർക്കാരിനെ ആശങ്ക അറിയിക്കും. ദേശിയ വിദ്യാഭ്യാസ നയത്തിലെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. അത് വിദ്യാർത്ഥി സമൂഹത്തിന് അപകടമാണ്. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. നയത്തിലെ എസ് എഫ് ഐ നിലപാട് നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version