Site iconSite icon Janayugom Online

നാഷണൽ ഹെറാൾഡ് കേസ് ; ഇ‍ഡിക്ക് തിരിച്ചടി; കുറ്റപത്രം അപൂര്‍ണമെന്ന് കോടതി

നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിക്ക് തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസയയ്ക്കണമെന്ന ഇഡിയുടെ ആവശ്യം ഡൽഹി റോസ് അവന്യൂ കോടതി തള്ളി. ഇഡി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി,

ആവശ്യമായ രേഖകളുടെ അഭാവം ഉണ്ടെന്ന് നിരീക്ഷിച്ച കോടതി കൂടുതല്‍ രേഖകള്‍ ഹാജരാക്കാൻ ഇഡിക്ക് നിര്‍ദേശം നൽകി.
സോണിയക്കും രാഹുലിനും നോട്ടീസ് നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്ന് കോടതി പറഞ്ഞു. കേസ് മേയ് രണ്ടിന് വീണ്ടും പരിഗണിക്കും.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ എജെഎല്ലിന്റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ കമ്പനിയും തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം. കേസിനു പിന്നാലെ എജെഎല്‍, യങ് ഇന്ത്യ സ്ഥാപനങ്ങളുടെ 751.9 കോടി രൂപയുടെ സ്വത്തുക്കളും ഓഹരികളും ഇഡി കണ്ടുകെട്ടിയിരുന്നു. 

സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ, സുമന്‍ ദുബെ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. 

Exit mobile version