Site iconSite icon Janayugom Online

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് രാജ്യവ്യാപക മോക്ഡ്രില്‍

mock drillmock drill

കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത, കിടക്കകളുടെ ശേഷി, എന്നിവ മാനവവിഭവശേഷിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് മോക്ഡ്രിൽ.
രാജ്യത്തെ കോവിഡ് അടിയന്തര തയ്യാറെടുപ്പ് പരിശോധിക്കുന്നതിനായി ഇന്ന് രാജ്യവ്യാപകമായി എല്ലാ ആശുപത്രികളിലും മോക്ക് ഡ്രിൽ നടത്തും. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് കണക്കിലെടുത്താണ് മോക്ഡ്രിൽ നടത്തുന്നത്.

കോവിഡിനെ നേരിടാൻ ആശുപത്രികളിൽ ലഭ്യമായ ഓക്സിജൻ പ്ലാന്റുകൾ, വെന്റിലേറ്ററുകൾ, മനുഷ്യവിഭവശേഷി എന്നിവയടക്കമുള്ള സ്രോതസുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉൾപ്പെടെ വിലയിരുത്തും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് മോക്ഡ്രിൽ നടത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഡൽഹിയിലെ സഫ്ദർ ജംഗ് ആശുപത്രിയിലെ മോക്ഡ്രില്ലിന് സാക്ഷ്യം വഹിക്കും.
മോക്ഡ്രിൽ നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന‑കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് കത്തയച്ചിരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ സൗകര്യങ്ങളുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Eng­lish Sum­ma­ry: Nation­wide Mock­Drill today to assess covid pre­ven­tion efforts

You may also like this video

Exit mobile version