സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ കായികപ്രേമികളെ ആവേശത്തിലാക്കി, നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റി സംഘടിപ്പിയ്ക്കുന്ന സഫിയ അജിത് മെമ്മോറിയൽ (SAM) വോളിബാൾ ടൂർണ്ണമെന്റ് ആരംഭിച്ചു. അൽ സുഹൈമി ഫ്ളഡ്ലൈറ്റ് വോളിബാൾ ഗ്രൗണ്ടിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ടൂർണ്ണമെന്റ് ഉത്‌ഘാടനം ചെയ്തു.
ആദ്യദിവസം വാശിയേറിയ നാലു നോക്ക്ഔട്ട് മത്സരങ്ങൾ ആണ് അരങ്ങേറിയത്. ആദ്യമത്സരത്തിൽ ഖോർഖാ സ്പോർട്സ് ടീം ഫ്രണ്ട്‌സ് ദമ്മാം ടീമിനെ 2 — 0 എന്ന സ്കോറിന് തോൽപിച്ചു.
രണ്ടാമത്തെ മത്സരത്തിൽ കെ.എ.എസ്.സി ദമ്മാം ടീം ജെ.ജി സ്പോർട്സ് ടീമിനെ 2 — 0 എന്ന സ്കോറിന് തോൽപ്പിച്ചു.
മൂന്നാമത്തെ മത്സരത്തിൽ അൽ ബാറ്റിൻ സ്‌പൈക്കേഴ്‌സ് ജുബൈൽ ടീം 2 — 1 എന്ന സ്കോറിന് അറബ്‌കോ റിയാദ് ടീമിനെ തോൽപ്പിച്ചു.
നാലാമത്തെ മത്സരത്തിൽ സ്റ്റാർസ് റിയാദ് ടീം 2 — 0 എന്ന സ്കോറിന് അൽ നിമർ സ്പോർട്സ് ടീമിനെ തോൽപ്പിച്ചു.
പരിപാടികൾക്ക് നവയുഗം നേതാക്കളായ എം.എ. വാഹിദ് കാര്യറ, ഷാജി മതിലകം, സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, ബിജു വർക്കി, സജീഷ് പട്ടാഴി, സന്തോഷ് ചങ്ങോലിക്കൽ, സാബിത്, ജിതേഷ്, സജി അച്യുതൻ, നിസ്സാം കൊല്ലം, ഗോപകുമാർ, ഷിബുകുമാർ, സനു മഠത്തിൽ, തമ്പാൻ നടരാജൻ എന്നിവർ നേതൃത്വം നൽകി.
English Summary: Navayugom Safia Ajith Memorial Tournament kicks off with excitement for volleyball lovers
You may like this video also