March 21, 2023 Tuesday

Related news

February 2, 2023
December 10, 2022
October 9, 2022
September 25, 2022
July 24, 2022
July 23, 2022
July 4, 2022
June 28, 2022
June 23, 2022
June 19, 2022

വോളിബാൾ പ്രേമികൾക്ക് ആവേശമായി നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ ടൂർണ്ണമെന്റ് ആരംഭിച്ചു

Janayugom Webdesk
ദമ്മാം
October 9, 2022 9:18 pm

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ കായികപ്രേമികളെ ആവേശത്തിലാക്കി, നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റി സംഘടിപ്പിയ്ക്കുന്ന സഫിയ അജിത് മെമ്മോറിയൽ (SAM) വോളിബാൾ ടൂർണ്ണമെന്റ് ആരംഭിച്ചു. അൽ സുഹൈമി ഫ്ളഡ്ലൈറ്റ് വോളിബാൾ ഗ്രൗണ്ടിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ടൂർണ്ണമെന്റ് ഉത്‌ഘാടനം ചെയ്തു.
ആദ്യദിവസം വാശിയേറിയ നാലു നോക്ക്ഔട്ട് മത്സരങ്ങൾ ആണ് അരങ്ങേറിയത്. ആദ്യമത്സരത്തിൽ ഖോർഖാ സ്പോർട്സ് ടീം ഫ്രണ്ട്‌സ് ദമ്മാം ടീമിനെ 2 — 0 എന്ന സ്കോറിന് തോൽപിച്ചു.
രണ്ടാമത്തെ മത്സരത്തിൽ കെ.എ.എസ്.സി ദമ്മാം ടീം ജെ.ജി സ്പോർട്സ് ടീമിനെ 2 — 0 എന്ന സ്കോറിന് തോൽപ്പിച്ചു.
മൂന്നാമത്തെ മത്സരത്തിൽ അൽ ബാറ്റിൻ സ്‌പൈക്കേഴ്‌സ് ജുബൈൽ ടീം 2 — 1 എന്ന സ്കോറിന് അറബ്‌കോ റിയാദ് ടീമിനെ തോൽപ്പിച്ചു.
നാലാമത്തെ മത്സരത്തിൽ സ്റ്റാർസ് റിയാദ് ടീം 2 — 0 എന്ന സ്കോറിന് അൽ നിമർ സ്പോർട്സ് ടീമിനെ തോൽപ്പിച്ചു.
പരിപാടികൾക്ക് നവയുഗം നേതാക്കളായ എം.എ. വാഹിദ് കാര്യറ, ഷാജി മതിലകം, സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, ബിജു വർക്കി, സജീഷ് പട്ടാഴി, സന്തോഷ് ചങ്ങോലിക്കൽ, സാബിത്, ജിതേഷ്, സജി അച്യുതൻ, നിസ്സാം കൊല്ലം, ഗോപകുമാർ, ഷിബുകുമാർ, സനു മഠത്തിൽ, തമ്പാൻ നടരാജൻ എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Navayu­gom Safia Ajith Memo­r­i­al Tour­na­ment kicks off with excite­ment for vol­ley­ball lovers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.