നവയുഗം സുഹൃദ് സംഗമം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ചരിത്രം പേറുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമാസികയായ നവയുഗത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.പട്ടം പി. എസ് സ്മാരകത്തിൽ ചേർന്ന യോഗത്തിൽ ചീഫ് എഡിറ്റർ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എഡിറ്റർ ആർ അജയൻ ആമുഖ അവതരണം നടത്തി.
എഴുത്തുകാരായ ഡോ. പി. കെ ജനാർദ്ദനക്കുറുപ്പ്, ഡോ. ചേരാവള്ളി ശശി, പി. വസന്തം,എം. ചന്ദ്രബാബു,ജോസ് പ്രകാശ്, ടി. കെ. വിനോദൻ, ജിനു ഉമ്മൻ സഖറിയ, ബൈജു ചന്ദ്രൻ,ബേബി കാസ്ട്രോ, ഡോ. പി. കെ സബിത്ത് , ഫെബൻ ഇട്ടി, കിരൺ രാജൻ,അതുൽ നന്ദൻ,അഭിജിത്,ബേബി കാസ്ട്രോ എന്നിവർ പങ്കെടുത്തു. സഖാവ് സത്യൻമൊകേരി ചർച്ചകൾക്ക് മറുപടി പറഞ്ഞു. മാനേജർ എം നിസാറുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു
നവയുഗം സുഹൃദ് സംഗമം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു

