Site iconSite icon Janayugom Online

എന്‍ഡിഎ വിപുലീകരണം; ചെറുപാര്‍ട്ടികളെ വാരിക്കൂട്ടി

പ്രതിപക്ഷ സഖ്യത്തെ നേരിടാന്‍ ബിജെപി തിരക്കിട്ടുനടത്തിയ എന്‍ഡിഎ വിപുലീകരണത്തില്‍ സഖ്യത്തിലെത്തിയത് ലോക്സഭയില്‍ പ്രാതിനിധ്യമില്ലാത്ത ചെറിയ പാര്‍ട്ടികളും തെരഞ്ഞടുപ്പില്‍ മത്സരിക്കാത്ത പാര്‍ട്ടികളും മാത്രം.
26 പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തില്‍ വിറളിപൂണ്ടാണ് ബിജെപി എന്‍ഡിഎ സഖ്യത്തില്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം കൂട്ടിയതെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാത്ത ഒമ്പത് പാര്‍ട്ടികളുടെ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.
പങ്കെടുത്ത 38 പാര്‍ട്ടികളില്‍ 16 പാര്‍ട്ടികള്‍ 2019 ലോക്സഭാ തെരഞ്ഞടുപ്പില്‍ മത്സരിച്ചുവെങ്കിലും ദയനീയ പരാജയമായിരുന്നു ഏറ്റുവാങ്ങിയവരുടെ കൂട്ടത്തിലുള്ളവയാണ്. 1998 ല്‍ 24 പാര്‍ട്ടികളെ അണിനിരത്തി അടല്‍ ബിഹാരി വാജ്പേയ് രൂപം നല്‍കിയ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ദയനീയ മുഖമാണ് 38 പാര്‍ട്ടികളെ കൂട്ടിയിണക്കി മോഡിയും കൂട്ടരും രൂപീകരിച്ച പുതിയ എന്‍ഡിഎ സഖ്യം.
എന്‍ഡിഎ സഖ്യത്തില്‍ ബിജെപി ഒഴികെയുള്ള മുഴുവന്‍ പാര്‍ട്ടികള്‍ക്കുമായി 2019 ല്‍ ആകെ ലഭിച്ചത് എഴ് ശതമാനം വോട്ട് വിഹിതവും 29 ലോക്സഭാ സീറ്റുകളുമായിരുന്നു. തെരഞ്ഞടുപ്പ് കമ്മിഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 2019 ല്‍ ബിജെപി 37.3 ശതമാനം വോട്ട് വിഹിതവുമായി 303 സീറ്റുകളാണ് കരസ്ഥമാക്കിയത്. നിലവിലെ സഖ്യത്തിലുള്ള ഒമ്പത് പാര്‍ട്ടികള്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല. മാത്രമല്ല , മറ്റ് 16 പാര്‍ട്ടികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നവെങ്കിലും സംപുജ്യരായി മടങ്ങി. സഖ്യത്തിലെ എഴ് പാര്‍ട്ടികള്‍ ഒറ്റ എംപിയുമായി ചുരുങ്ങുന്ന കാഴ്ചയും കഴിഞ്ഞ തവണ ഉണ്ടായി.
എക്നാഥ് ഷിന്‍ഡെ ശിവസേന വിഭാഗമാണ് 13 എംപിമാരുമായി ബിജെപിക്ക് പുറകിലുള്ളത്. തൊട്ടു പിന്നില്‍ അപ്നദള്‍ (രണ്ട് സീറ്റ് )പിളര്‍ന്ന മാറിയ ലോക് ജനശക്തി പാര്‍ട്ടി ആറു സീറ്റ്. ഇതടക്കം 324 സീറ്റുകളാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ എന്‍ഡിഎയുടെ കണക്കില്‍ രേഖപ്പെടുത്തിയത്. മേഘാലയയിലെ കോണ്‍റാഡ് സംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗലാന്റിലെ ന്യുഫിറിയോ വിഭാഗം നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യുണിയന്‍, സിക്കിം ക്രാന്തി മോര്‍ച്ച, നാഗ പീപ്പിള്‍സ് ഫ്രണ്ട്, എഐഎഡിഎംകെ, മിസോ നാഷണല്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റില്‍ ഓരോ അംഗങ്ങളുണ്ട്.

സഖ്യം ചേരാതെ 11 പാര്‍ട്ടികള്‍
പാർലമെന്റിൽ പ്രാതിനിധ്യമുള്ള പാര്‍ട്ടികളില്‍ ഇരുസഖ്യത്തിലും ചേരാതെ 11 പാര്‍ട്ടികള്‍. ഇവര്‍ക്കെല്ലാംകൂടി നിലവില്‍ 91 അംഗങ്ങളുണ്ട്. വൈഎസ്ആർസിപി, ബിജെഡി, ബിആർഎസ്, ബിഎസ്പി, എഐഎംഐഎം, ടിഡിപി, ശിരോമണി അകാലിദൾ, എഐയുഡിഎഫ്, ജെഡിഎസ്, ആർഎൽപി, എസ്എഡി (മാൻ) എന്നിവയാണ് ഈ പാര്‍ട്ടികള്‍. ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ 63 അംഗങ്ങളെ ലോക്‌സഭയിലേക്ക് അയക്കുന്നുണ്ട്.

eng­lish summary;NDA exten­sion; Small par­ties were swept away

you may also like this video;

Exit mobile version