Site iconSite icon Janayugom Online

നെടുമങ്ങാട് മകൻ അമ്മയെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം നെടുമങ്ങാട് മകൻ അമ്മയെ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമനയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ഇയാൾ ചവിട്ടിയതിനെ തുടർന്ന് ശരീരത്തിലെ എല്ലുകൾ പൊട്ടി ഗുരുതരാവസ്ഥയിലായ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിനുമുൻപും മണികണ്ഠൻ അമ്മയെ മർദ്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

Exit mobile version