അഞ്ച് പുസ്തകളുടെ പ്രകാശനത്തിന്റെ വേദിയായി മാറി നെടുങ്കണ്ടം ബിഎഡ് കോളേജിന്റെ പഞ്ചദിന സഹവാസ ക്യാമ്പ്. ഇന്നലെ സമാപിച്ച കോളേജില രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പഞ്ചദിന സഹവാസ ക്യാമ്പാണ് അഞ്ച് വിദ്യാര്‍ത്ഥികള്‍ എഴുതിയ ആദ്യക്യതിയുടെ പ്രകാശന വേദിയായി മാറിയത്. അമല മരിയ ജോര്‍ജ്, ആവണി പ്രകാശ്, അനീറ്റ മേരി മാത്യു, മരിയറ്റി മിച്ചന്‍ എന്നിവരുടെ കാവ്യസമാഹാരങ്ങളും ആരതി ബാലചന്ദന്‍ പനമറ്റത്തിന്റെ നോവലുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാവരുടേയും കന്നി സമാഹരങ്ങള്‍ കോളേജിന്റെ പ്രസിദ്ധീകരണ വിഭാഗമായ ലിറ്റ്മസ് ഹൗസാണ് പുറത്തിറക്കിയത്. നാലു കാവ്യസമാഹാരങ്ങളും ഒരു നോവലുമാണ് പുറത്തിറങ്ങിയത്്. ക്യാമ്പിന്റെ സമാപന സമ്മേളനമായി സംഘടിപ്പിച്ച കവിയരങ്ങില്‍ വെച്ച് ആണ് അഞ്ച് പുസ്തകങ്ങളും പ്രകാശനം നടന്നത്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. പ്രശസ്ത കവി കെ ആര്‍ രാമചന്ദ്രന്‍ അഞ്ചു പുസ്തകങ്ങളും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.രാജീവ് പുലിയൂര്‍ സമാഹാരങ്ങള്‍ നല്‍കി പ്രകാശനം ചെയ്തു.
English Summary: Nedunkandam BEd College Camp as the venue for the release of students’ first work
You may like this video also