28 May 2024, Tuesday

Related news

May 27, 2024
April 24, 2024
April 5, 2024
January 26, 2024
January 1, 2024
December 25, 2023
December 23, 2023
December 19, 2023
November 21, 2023
November 2, 2023

വിദ്യാര്‍ത്ഥികളുടെ ആദ്യ കൃതിയുടെ പ്രകാശനത്തിന്റെ വേദിയായി നെടുങ്കണ്ടം ബിഎഡ് കോളേജ് ക്യാമ്പ്

Janayugom Webdesk
July 16, 2022 7:32 pm

അഞ്ച് പുസ്തകളുടെ പ്രകാശനത്തിന്റെ വേദിയായി മാറി നെടുങ്കണ്ടം ബിഎഡ് കോളേജിന്റെ പഞ്ചദിന സഹവാസ ക്യാമ്പ്. ഇന്നലെ സമാപിച്ച കോളേജില രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പഞ്ചദിന സഹവാസ ക്യാമ്പാണ് അഞ്ച് വിദ്യാര്‍ത്ഥികള്‍ എഴുതിയ ആദ്യക്യതിയുടെ പ്രകാശന വേദിയായി മാറിയത്. അമല മരിയ ജോര്‍ജ്, ആവണി പ്രകാശ്, അനീറ്റ മേരി മാത്യു, മരിയറ്റി മിച്ചന്‍ എന്നിവരുടെ കാവ്യസമാഹാരങ്ങളും ആരതി ബാലചന്ദന്‍ പനമറ്റത്തിന്റെ നോവലുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാവരുടേയും കന്നി സമാഹരങ്ങള്‍ കോളേജിന്റെ പ്രസിദ്ധീകരണ വിഭാഗമായ ലിറ്റ്മസ് ഹൗസാണ് പുറത്തിറക്കിയത്. നാലു കാവ്യസമാഹാരങ്ങളും ഒരു നോവലുമാണ് പുറത്തിറങ്ങിയത്്. ക്യാമ്പിന്റെ സമാപന സമ്മേളനമായി സംഘടിപ്പിച്ച കവിയരങ്ങില്‍ വെച്ച് ആണ് അഞ്ച് പുസ്തകങ്ങളും പ്രകാശനം നടന്നത്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. പ്രശസ്ത കവി കെ ആര്‍ രാമചന്ദ്രന്‍ അഞ്ചു പുസ്തകങ്ങളും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.രാജീവ് പുലിയൂര്‍ സമാഹാരങ്ങള്‍ നല്‍കി പ്രകാശനം ചെയ്തു.

Eng­lish Sum­ma­ry: Nedunkan­dam BEd Col­lege Camp as the venue for the release of stu­dents’ first work

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.