അല്‍ഫാം കഴിക്കുവാനുള്ള മോഹവുമായി സ്‌കൂളില്‍ കയറാതെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ നെടുങ്കണ്ടം പൊലീസ് കണ്ടെത്തി വീട്ടിലേയ്ക്ക് അയച്ചു. അതിരാവിലെ വീട്ടില്‍ നിന്നും രാവിലെ ഉപ്പുതറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ പോകുവാനായി ഇറങ്ങിയ 15, 13 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് അല്‍ഫാം തിന്നുവാനുള്ള മോഹം ഉദിച്ചത്. ഇതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ എത്തുകയും അല്‍ഫാം കഴിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരമായി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ കാണത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു.
കുട്ടികള്‍ സ്‌കൂളില്‍ എത്താത്തിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഉപ്പുതറ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
വീട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് ഭയന്ന കുട്ടികള്‍ നെടുങ്കണ്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ കയറി യാത്ര ആരംഭിച്ചു. ഇതിനിടെ വീണ്ടും മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെടുകയും ബസ് കടന്ന് പോകുന്ന ബാലഗ്രാമില്‍ ഇറങ്ങുവാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനെ തുടര്‍ന്ന് ഒരാള്‍ മാത്രം ഇറങ്ങിയെങ്കിലും കൂടെ സഞ്ചരിച്ച മറ്റൊരു പെണ്‍കുട്ടി വീട്ടുകാര്‍ വഴക്ക് ഭയന്ന്് തുടര്‍ന്ന് യാത്ര ആരംഭിച്ചു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിച്ചുവെങ്കിലും മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് നിയമപരമായ നടപടികള്‍ സ്വീകരിച്ച് ഇരുവരേയും വനിത പൊലീസിന്റെയും മാതാപിതാക്കള്‍ക്കൊപ്പം സ്വദേശത്തേയ്ക്ക് മടക്കി അയച്ചു.
English Summary: Nedunkandam police find girls who left home without going to school with the desire to eat alfalfam
You may like this video also