കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതിയ ബെൻസ് കാർ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി. 85 ലക്ഷം രൂപ വിലയുള്ള ബെൻസ് കാർ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. രണ്ട് വർഷം മുമ്പാണ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ഗവർണർ നൽകിയിരുന്നു.നിലവിലെ വാഹനം ഒന്നര ലക്ഷം കിലോ മീറ്റർ ഓടിയിരുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഏതാനും മാസം മുൻപ് ഗവർണർ സർക്കാരിന് കത്തു നൽകിയിരുന്നു. ആവിശ്യം ധന വകുപ്പ് അംഗീകരിച്ചു എങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല.ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നിലനിന്ന അഭിപ്രായഭിന്നത ഏറെ വിവാദമായിരുന്നു. അതിനിടയിൽ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ള മറുപടിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്.ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച എന്നിവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നാണ് ആവശ്യം. നിയമസഭ സെക്രട്ടറി ജസ്റ്റിസ് മദന്‍മോഹനാണ് പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളമെടുക്കേണ്ട നിലപാടിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തണം. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. എന്തെങ്കിലും തരത്തില്‍ ഭരണഘടനാ വീഴ്ചയുണ്ടായാല്‍ ഗവര്‍ണറെ തിരിച്ച് വിളിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഗവര്‍ണറെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ആലോചിക്കണം. ഗവര്‍ണര്‍ക്ക് ഇപ്പോഴുള്ളതുപോലെ മുഴുവന്‍ അധികാരങ്ങളും വേണ്ട തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
English Sumamry:Need a new Benz car; Governor’s letter to Government
You may also like this video: