Site icon Janayugom Online

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്

അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളടക്കം 16.1 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് 13 പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തുന്നത്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ.ഏപ്രിൽ 18ന് നടത്താനിരുന്ന പരീക്ഷ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 

അതേസമയം പരീക്ഷ വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം തള്ളുകയായിരുന്നു.202 നഗരങ്ങളിലെ കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. പഴയ അഡ്‌മിറ്റ് കാർഡ് ഉപയോഗിച്ച് പരീക്ഷ എഴുതാനാവില്ല. https: //neet. nta. nic. in എന്ന വെബ്സൈറ്റിൽ പുതിയ അഡ്‌മിറ്റ് കാർഡ് ലഭ്യമാണ്. ഉച്ചയ്ക്ക് രണ്ട് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് പരീക്ഷ. ഇലക്ട്രോണിക് ഉപകരണങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ പരീക്ഷാ ഹാളിൽ അനുവദിക്കില്ല. 

കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും;

കേരളത്തിലെ വിവിധ സെന്ററുകളിൽ വച്ചു നടക്കുന്ന നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷക്കായി കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും. പരീക്ഷാർത്ഥികൾക്കായി ട്രാഫിക് ഡിമാൻഡ് അനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ ഓപ്പറേറ്റ് ചെയ്യുവാൻ യൂണിറ്റ് അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.40 യാത്രക്കാർ ഒരുമിച്ചു ആവശ്യപ്പെട്ടാല്‍ ബോണ്ട്‌ സർവീസും നടത്തും.
eng­lish summary;neet exam 2021
you may also like this video;

Exit mobile version