Site iconSite icon Janayugom Online

കേരളത്തിന് അവഗണന; ഒമ്പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കേരളത്തിന് വീണ്ടും റെയില്‍വേയുടെ അവഗണന. ഒമ്പത് റൂട്ടുകളില്‍ ആണ് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചത്. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന. കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. 

ബംഗാളില്‍ നിന്ന് നാഗര്‍കോവില്‍, തിരുച്ചിറപ്പള്ളി, ബംഗളൂരു, മുംബൈ, താംബരം, ബനാറസ്, ഡല്‍ഹി എന്നിവടങ്ങിലേക്കാണ് സര്‍വീസുകള്‍. അസമിലെ ഗുവഹാത്തിയില്‍ നിന്ന് റോഹ്തക്, ലഖ്‌നൗ എന്നിവിടങ്ങിലേക്കാണ് സര്‍വീസ്. അസം-ഹരിയാന, അസം-യുപി തുടങ്ങിയ റൂട്ടുകളിലേക്കും അമൃത് ഭാരത് എക്സ്പ്രസ് ഓടും. ദീര്‍ഘദൂര റൂട്ടുകളില്‍ താഴ്നന്ന ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന നോണ്‍ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ്.

Exit mobile version