പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യയ്ക്ക് ഒരു പ്രയോജനവും ഉണ്ടാക്കിയിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സമ്മതിച്ചിരുന്നതാണെന്ന് മോദി എൻഡിഎ പാർലമെൻററി യോഗത്തിൽ പറഞ്ഞു.
നെഹ്റു രണ്ട് തവണ രാജ്യത്തെ വിഭജിച്ചു. ഒന്ന് റാഡ്ക്ലിഫ് ലൈനിലൂടെയും, മറ്റൊന്ന് 80 ശതമാനം വെള്ളവും പാകിസ്താന് നൽകുന്ന കരാറിലൂടെയുമായിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഈ ഉടമ്പടി കർഷക വിരുദ്ധമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ പിന്നീട്, തൻറെ സെക്രട്ടറി വഴി നെഹ്റു തെറ്റ് സമ്മതിക്കുകയും,പ്രസ്തുത കരാർ ഇന്ത്യക്ക് ഒരു പ്രയോജനവും ഉണ്ടാക്കിയിട്ടില്ലെന്ന് സമ്മതിച്ചതായും മോദി പറഞ്ഞു.

