Site iconSite icon Janayugom Online

നെഹ്രുട്രോഫി ജലോത്സവം;പുന്നമടയിൽ പുതുചരിത്രമെഴുതി കാരിച്ചാൽ ജലരാജാവ്

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പുന്നമടയിൽ പുതുചരിത്രമെഴുതി കാരിച്ചാൽ ജലരാജാവായി . പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് കാരിച്ചാലിൽ തുഴയെറിഞ്ഞത്. ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരത്തിനെ പിന്നിലാക്കിയാണ് കാരിച്ചാൽ ഫിനിഷിങ് പോയിന്റിൽ മുത്തമിട്ടത് . പതിനാറാം തവണയാണ് കാരിച്ചാൽ ജലരാജാവാകുന്നത് . പള്ളാതുരുത്തി ബോട്ട് ക്ലബ് തുടർച്ചയായി അഞ്ചാം തവണയാണ് വിജയിയാകുന്നത്. കാരിച്ചാൽ ചുണ്ടനെ കൂടാതെ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം , നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ , കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം എന്നി ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ ഫൈനലിൽ പ്രവേശിച്ചത്.

ഹീറ്റ്സ് മത്സരത്തിൽ മികച്ച സമയം കുറിച്ച നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. 5 ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്സ് മത്സരത്തിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ജേതാക്കളായി. രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും ജേതാക്കളായി. നാലാം ഹീറ്റ്സിൽ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടൻ ഒന്നാമതെത്തി. ഹീറ്റ്സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി. ഹീറ്റ്സ് മത്സരങ്ങളിൽ റെക്കോഡ് സമയം കുറിചാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയം ഹീറ്റ്സിൽ കുറിച്ചാണു പി ബി സി ഫൈനൽ യോഗ്യത നേടിയത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.

Exit mobile version