Site iconSite icon Janayugom Online

നേര്യമംഗലം കെഎസ്ആർടിസി അപകടം; ജീവൻ നഷ്ടമായത് പത്താം ക്ലാസുകാരിക്ക്

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മണിഞ്ഞുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി അനീറ്റ ബെന്നിക്ക് ജീവൻ നഷ്ടമായി.  കീരിത്തോട് തെക്കുമറ്റത്തില്‍ പരേതനായ ബെന്നിയുടെ മകളാണ് അനീറ്റ.

കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുകയായിരുന്ന അനീറ്റ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.  ബസിനടിയിൽപ്പെട്ടുപോയ കുട്ടിയെ പിന്നീട് ക്രയിൻ ഉപയോഗിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Exit mobile version