Site iconSite icon Janayugom Online

തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതിയ മുന്നണി; അൻവർ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി‘യുടെ ഭാഗമായി

തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതിയ മുന്നണി രൂപികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി‘യുടെ ഭാഗമായി ആയിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകള്‍ പാളയത്തിലേക്ക് എത്തിക്കുകയാണ് മുന്നണി രൂപീകരണത്തിലൂടെ അൻവർ ലക്ഷ്യമിടുന്നത്.
മറ്റു മുന്നണികളുടെ ഭാഗമല്ലാത്ത ചെറിയ പാർട്ടികളെ കൂടി മുന്നണിയുടെ ഭാഗമാക്കുവാനും ശ്രമമുണ്ട്.

Exit mobile version