രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സ്കൂളുകള്‍ അടക്കമുുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. സ്കൂള്‍ തുറക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം ആവശ്യമാണോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂള്‍ പരിസരത്തെ തിരക്ക് നിയന്ത്രിക്കാനും ശാരീരിക അകലം ഉറപ്പാക്കാനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
English Summary: New guidelines for opening educational institutions have been issued
You may like this video also