Site iconSite icon Janayugom Online

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷന്‍ കോഡ്

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ്. ഇന്ത്യയുടെയും തിരുവനന്തപുരത്തിന്റെയും ചുരുക്കെഴുത്തുകള്‍ ചേര്‍ത്താണ് പുതിയ കോ‍ഡ് രൂപീകരിച്ചിരിക്കുന്നത്. IN TRV 01 എന്നതാണ് പുതിയ ലൊക്കേഷന്‍ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിന്‍കരയുടെയും ചുരുക്കെഴുത്തുകള്‍ ചേര്‍ന്ന IN NYY 1 എന്നതായിരുന്നു ആദ്യ കോഡ്. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ അഞ്ച് കമ്മീഷനുകളിലൊന്നായ യുണൈറ്റഡ് നേഷന്‍സ് എക്കണോമിക് ഫോര്‍ യൂറോപ്പ് ഏകീകൃത ലൊക്കേഷന്‍ കോ‍ഡ് വേണമെന്ന നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് കോഡില്‍ മാറ്റം വരുത്തിയത്. 

തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. ഷിപ്പിംഗ് ‚നാവിഗേഷന്‍ ഇവയ്ക്കെല്ലാം ഇനി പുതിയ കോഡായിരിക്കും ഉപയോഗിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version