Site iconSite icon Janayugom Online

ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; എല്ലാ പ്രതികളെയും വെറുതെവിട്ടു

ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ കൊടി സുനിയടക്കം എല്ലാ പ്രതികളെയും വെറുതെവിട്ടു കോടതി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോന്‍ പുറല്‍കണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിലാണ് 14 പ്രതികളെയും വെറുതെ കോടതി വെറുതെ വിട്ടത്.തലശേരി അഡീഷണല്‍ സെഷന്‍സ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ ജോസ് ആണ് വിധി പ്രസ്താവിച്ചത്. 

2010 മേയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. മാഹി കോടതിയില്‍ നിന്നും കേസ് കഴിഞ്ഞ് വരികയായിരുന്ന വിജിത്തിനെയും ഷിനോജിനെയും ന്യൂ മാഹി പെരിങ്ങാടിയില്‍ വച്ച് അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.

Exit mobile version