സിനിമ — സീരിയൽ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ച് എഐടിയുസി നേതൃത്വത്തിൽ അസോസിയേഷൻ ഓഫ് സിനിമ — സീരിയൽ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻസ് (എഎംഎസ്എടി) എന്ന സംഘടനയ്ക്ക് രൂപം നൽകി. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സംഘടന രൂപീകരണ സംസ്ഥാന കൺവെൻഷൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമ — സീരിയൽ മേഖലയിൽ തൊഴിൽ സുരക്ഷയും, തൊഴിലിടങ്ങളിലെ സുരക്ഷയും ഉറപ്പാക്കണമെന്ന് കെ പി രാജേന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
സിനിമ — സീരിയൽ വ്യവസായത്തിലെ അനാവശ്യ പ്രവണതകൾ അവസാനിപ്പിക്കാനും, തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ശക്തമായ സംഘടന സംസ്ഥാനത്തുടനീളം വ്യാപകമായി സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന കൺവെൻഷൻ രൂപം നൽകി. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു ലോഗോ പ്രകാശനം നിർവ്വഹിച്ചു. പപ്പൻ പയറ്റുവിള അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എഐടിയുസി ജില്ലാ സെകട്ടറി മീനാങ്കൽ കുമാർ, ഡോ. ജയദേവൻ, ഗോപൻ സാഗരി, എ കെ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. ലാൽജി ജോർജ് സ്വാഗതവും, സജിത് എസ് ജി നായർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ പി രാജേന്ദ്രൻ (രക്ഷാധികാരി ), വാഴൂർ സോമൻ എംഎൽഎ (പ്രസിഡന്റ് ), മീനാങ്കൽ കുമാർ (വർക്കിംങ് പ്രസിഡന്റ് ), ലാൽജി ജോർജ്ജ് (ജനറൽ സെക്രട്ടറി), ഇ എ രാജേന്ദ്രൻ, ചേർത്തല ജയൻ, പപ്പൻ പയറ്റുവിള, എ എസ് പ്രകാശ്, മുജീബ് അടൂർ ( വൈസ് പ്രസിഡന്റുമാർ) ഗോപൻ സാഗരി, സജിത് എസ് ജി നായർ, ശങ്കർ ആത്മൻ തൃശ്ശൂർ, അജിത് ഊരൂട്ടമ്പലം, സന്തോഷ് ശിവദാസ് (ജോയിന്റ് സെകട്ടറിമാർ), പുന്നമൂട് രമേശ് (ട്രഷറർ), എന്നിവരെ കൺവെൻഷൻ തെരഞ്ഞെടുത്തു.
English Summary: New organization for AITUC in the field of film and serial
You may like this video also