Site iconSite icon Janayugom Online

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് പുതിയ സുരക്ഷ സംവിധാനങ്ങൾ

ഇന്നലെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ സംവിധാനങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ഡൽഹി പൊലീസ്. 

ഗുജറാത്തിലെ രാജ്കോട്ട് സ്വദേശി സ്കറിയ രാജേഷ്ഭായ് ഖിംജിഭായ് എന്നയാളാണ് ഇന്നലെ പരാതിക്കാരനെന്ന വ്യാജേനയെത്തി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചത്.

അതിനാൽത്തന്നെ ഇനി പൊതുചർച്ചകൾ നടക്കുമ്പോൾ മുഖ്യമന്ത്രിയ്ക്ക് ചുറ്റുമുള്ള സുരക്ഷ കർശനമാക്കാനാണ് തീരുമാനം.ഇനി മുതൽ ഒരു വ്യക്തിക്കും മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കാൻ അനുവാദമുണ്ടാകില്ല. പൊതുപരിപാടികളിൽ സമർപ്പിക്കുന്ന എല്ലാ പരാതികളും സ്വീകരിക്കുന്നതിന് മുൻപ് മുൻകൂർ പരിശോധനയ്ക്ക് വിധേയമാക്കും. 

രേഖ ഗുപ്തയ്ക്ക് ഇസഡ് ക്യാറ്റഗറി സുരക്ഷ ഉള്ളതാണ്.

Exit mobile version