Site icon Janayugom Online

വാട്ടർ മെട്രോയുടെ പുതിയ സർവീസുകൾ നാളെ മുതല്‍

metro

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ നാളെ ആരംഭിക്കും. ഹൈക്കോടതി ജങ്ഷൻ ടെർമിനലിൽനിന്ന് ബോള്‍ഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾവഴി സൗത്ത് ചിറ്റൂർ ടെർമിനൽവരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽവഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ ടെർമിനലുകൾ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഈ ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് നാളെ ആരംഭിക്കുക. റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കെഎംആർഎൽ പുറത്തുവിട്ടിട്ടുണ്ട്. പരമാവധി 40 രൂപയാണ് നിരക്ക്. 

നിലവിൽ ഹൈക്കോടതി ജങ്ഷൻ‑വൈപ്പിൻ‑ബോൾഗാട്ടി, വൈറ്റില‑കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ പതിനേഴര ലക്ഷം ആളുകളാണ് വാട്ടർ മെട്രോയിൽ യാത്രചെയ്തത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും. 

Eng­lish Sum­ma­ry: New ser­vices of Water Metro from tomorrow

You may also like this video

Exit mobile version