Site iconSite icon Janayugom Online

പുതിയ വകഭേദം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം മുന്നറിയിപ്പ് നല്‍കി

ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം B.1.1.529 കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബോട്സ്‌വാന ഹോങ്കോങ് എന്നീ രാജ്യങ്ങളിലാണ് ആശങ്കയ്ക്ക് വകവയ്ക്കുന്ന പുതിയ വകഭേദം കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ അനാതാരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
പരിശോധിച്ച 100 സാമ്പിളുകളിലും B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് നിഗമനം.
ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ബോട്‌സ്വാനയിലും ഹോങ്ങ് കോങ്ങിലും ഈ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് അഭ്യർത്ഥിച്ചിട്ടുണ്ട് ദക്ഷിണാഫ്രിക്ക.
കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.

Eng­lish Summary:New vari­ant: Cen­ter warns inter­na­tion­al trav­el­ers and states

You may like this video also

Exit mobile version