Site iconSite icon Janayugom Online

പത്തനംതിട്ടയിൽ നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് പറമ്പിൽ നിന്ന്

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിൻറെ മൃതദേഹം പറമ്പിൽ നിന്നും കണ്ടെത്തി. രക്തസ്രാവത്തെത്തുടർന്ന് കുട്ടിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. ചെങ്ങന്നൂരിലെ ആുപത്രിയിലായിരുന്നു അമ്മയെ പരിശോധനയ്ക്കായി എത്തിച്ചത്. ആശുപത്രി അധികൃതർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. 

21കാരിയായ കുഞ്ഞിൻറെ അമ്മ അവിവാഹിതയാണ്. ആൾതാമസമില്ലാത്ത അയൽവീട്ടിലെ പറമ്പിലാണ് കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചിരുന്നത്. മരണം കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കോന്നി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. 

Exit mobile version