Site iconSite icon Janayugom Online

പുതുതായി കണ്ടെത്തിയ കടന്നലിന് പേര് ‘ടിസിയ ബിജുയി’

BijuBiju

കോഴിക്കോട്ട് കണ്ടെത്തിയ പുതിയ ഇനം കടന്നലിന് മണത്തണ ആയോത്തുംചാൽ സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തകന്റെ പേര്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ജന്തുശാസ്ത്രജ്ഞനും കടന്നൽ ഗവേഷകനുമായ ഡോ. ഗിരീഷ്‌കുമാർ കണ്ടെത്തിയ പത്തോളം പുതിയ ഇനം കടന്നലുകളിൽ ഒന്നിനാണ് പരിസ്ഥിതി പ്രവർത്തനത്തിലും ഷഡ്പദങ്ങളുടെ പഠനത്തിലും കാടറിവുകൾ പകരുന്നതിലുമുള്ള ബിജു തേങ്കുടിയുടെ സംഭാവനകള്‍ക്കുള്ള സമര്‍പ്പണമായി “ടിസിയ ബിജുയി” എന്ന പേരുനൽകിയിരിക്കുന്നത്. 17 വർഷം ആറളം വന്യജീവിസങ്കേതത്തിലെ വാച്ചറായിരുന്ന ബിജു. ക്യാമ്പുകളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഷഡ്പദങ്ങളെ കുറിച്ചുള്ള അറിവുകൾ പങ്കിടാറുണ്ട്.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോഴിക്കോട്ട് നടത്തിയ പരിസ്ഥിതിയും ജീവജാലങ്ങളും എന്ന വിഷയത്തിലുള്ള പാരാ ടാക്സോൺ കോഴ്സിന് ഡോക്ടർ ഗിരീഷ് കുമാറിന്റെ സഹായിയായിരുന്ന ബിജുവാണ് പഠനത്തിന് ആവശ്യമായ സ്പെസിമെനുകൾ ഒരുക്കിയത്. അതിനിടയിലാണ് ബിജു ഇതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത പുതിയ ഒരു ഇനം കടന്നലിനെ കാട്ടിക്കൊടുത്തത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുഡ് എർത്ത് ഇക്കോ ഡെവലപ്പേഴ്സിന്റെ പുതിയ പ്രോജക്ടായ മാലൂർ സാരംഗ് ഇക്കോ ഫാമിൽ ജീവനക്കാരനാണ് നിലവില്‍ ബിജു. പേരാവൂർ മണ്ഡലത്തിലെ അയോത്തും ചാലില്‍ സിപിഐ അംഗം കൂടിയാണ്. 

Eng­lish Sum­ma­ry: New­ly dis­cov­ered wasp named ‘Tisia bijui’

You may also like this video

Exit mobile version