കൊല്ലം കടയ്ക്കലില്‍ നവ വധുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ പാട്ടിവളവ് സ്വദേശിനി ശ്രുതി(19)യെയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് ശ്രുതി അന്യ മതസ്ഥനായ യുവാവുമായി വിവാഹിതയായത്.
കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

