Site iconSite icon Janayugom Online

ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ

ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ഗാര്‍ഹിക പീഡനം പരാതിപ്പെടാനെത്തിയ തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നാണ് യുവതി ആത്മഹത്യക്കുറിപ്പില്‍ എഴുതിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതിപ്പെടാന്‍ യുവതി തിങ്കളാഴ്ചയാണ് ആലുവ സിഐ ഓഫീസിലെത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി യുവതിയും ഭര്‍ത്താവും മാറി താമസിക്കുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും സിഐ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നും മോശമായി പെരുമാറിയെന്നുമാണ് യുവതി ആത്മഹത്യക്കുറിപ്പില്‍ എഴുതിവെച്ചത്. ഇത് തനിക്ക് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്നും യുവതി ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.ചര്‍ച്ച നടക്കുന്നതിനിടെ യുവതി ഭര്‍ത്താവിനോട് മോശമായി പെരുമാറിയെന്നും അപ്പോള്‍ ശാസിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. ഗാര്‍ഹിക പീഡനത്തിന് യുവതിയുടെ ഭര്‍തൃകുടുംബത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Eng­lish Sum­ma­ry: New­ly­weds hanged in Aluva

You may like this video also

Exit mobile version