Site iconSite icon Janayugom Online

കുംഭമേളയിലെ അടുത്ത പ്രധാന ദിവസം; പ്രയാഗ് രാജിൽ പുതിയ ട്രാഫിക് നിയമങ്ങൾ രൂപീകരിച്ചു

കുംഭമേളയിലെ അടുത്ത പ്രധാന ദിവസത്തിന് മുന്നോടിയായി പ്രയാഗ് രാജിൽ പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് അധികൃതർ. കുംഭമേളയിലെ ആറ് പുണ്യ ദിനങ്ങളിൽ അഞ്ചാമത്തെ മാഗി പൂർണിമയാണ് വരാൻ പോകുന്നത്. ഈ ദിവസം സ്നാനത്തിനായി കോടിക്കണക്കിന് ഭക്തർ എത്തിച്ചേരുമെന്നതിനാൽ ഈ ദിവസം നഗരത്തിലെ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. ജനുവരി 29ന് നടന്ന ചടങ്ങിലെ തിക്കിലും തിരക്കിലും പെട്ട് 30ഓളം തീർത്ഥാടകർ കൊല്ലപ്പെട്ടതിനെത്തു
ർന്നാണ് പുതിയ നിയന്ത്രണങ്ങൾ.

തിരക്ക് കുറയ്കുന്നതിൻറെ ഭാഗമായി ഇന്ന് പുലർച്ചെ നാല് മണി മുതൽ മാഘി പൂർണിമ ചടങ്ങ് നടക്കുന്ന പ്രദേശം വാഹന നിരോധിത മേഖലയായി പ്രഖ്യാപിച്ചു. വൈകുന്നേരം 5 മണി മുതൽ നഗരം മുഴുവൻ ഈ നിയന്ത്രണം ഏർപ്പെടുത്തും. നഗരത്തിന് പുറത്ത് നിന്ന് വരുന്ന ഭക്തർക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിവിധ റൂട്ടുകൾ കേന്ദ്രീകരിച്ച് പാർക്കിങ്ങ് സോണുകൾ ക്രമീകരിച്ചിട്ടുണ്ട്. നാളെ ഭക്തർ സുരക്ഷിതമായ പ്രദേശത്ത് നിന്ന് പുറത്തിറങ്ങുന്നത് വരെ ഗതാഗത ക്രമീകരണങ്ങൾ തുടരും. അവശ്യ അടിയന്തര സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിശ്ചിത കാലത്തേക്ക് സംഘുമായി ബന്ധപ്പെട്ട് നഗരത്തിൽ താമസിക്കുന്ന കൽപ്പവാസികളുടെ വാഹനങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. 

Exit mobile version