Site iconSite icon Janayugom Online

നെയ്യാറ്റിൻകര ബിജെപിയിൽ കൂട്ടരാജി; അമരവിള ഏരിയാ പ്രസിഡൻ്റ്, സെക്രട്ടറി ഉൾപ്പടെ 10 പേർ രാജിവച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ബിജെപിയിൽ വീണ്ടും കൂട്ടരാജി. നെയ്യാറ്റിൻകര നഗരസഭയിലെ 46ൽ 36 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വിട്ടതിന് പിന്നാലെയാണ് ബിജെപി അമരവിള ഏരിയ പ്രസിഡൻ്റ്, സെക്രട്ടറി ഉൾപ്പെടെ 10 പേർ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ തങ്ങൾ അർഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ രാജിവെച്ചത്. 

രാജിവെച്ചവരിൽ അമരവിള ഏരിയ പ്രസിഡൻ്റ് എം ജയചന്ദ്രൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചരണം ആരംഭിച്ചിട്ടും ബിജെപിക്കുള്ളിലെ ഈ വിമതനീക്കം അവസാനിക്കുന്നില്ല. വിമത സ്വതന്ത്ര സ്ഥാനാർത്ഥികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ, സംസ്ഥാന നേതൃത്വം അനുനയ നീക്കം നടത്തിയെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിൽ വൻ ആശങ്കയിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ കൂട്ടരാജി നെയ്യാറ്റിൻകര നഗരസഭയിൽ ബിജെപിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Exit mobile version