ദേശീയ മഹിളാ ഫെഡറേഷന്റെ 22-ാമത് ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഹര്‍കിഷന്‍ സിങ് ഭവനിലെ അരുണാ ആസഫലി നഗറില്‍ (സരള ശര്‍മ്മാ ഹാള്‍) ആരംഭിച്ച ത്രിദിന സമ്മേളനത്തില്‍ 25 സംസ്ഥാനങ്ങളില്‍ നിന്നായി 450ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
രഞ്ജനാ റേ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. അരുണാ റോയി അധ്യക്ഷത വഹിച്ചു. എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സയീദ ഹമീദ്, സ്വേതാ രാജ്, വൃന്ദ ഗ്രോവര്‍, കവിത ശ്രീവാസ്തവ, അഞ്ജലി ഭരദ്വാജ്, ദീപാ സിന്‍ഹ, അമൃത ജോഹ്രി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആനി രാജ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിഷാ സിദ്ദു സ്വാഗതം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി വസന്തം, സെക്രട്ടറി ഇ എസ് ബിജിമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ 36 പ്രതിനിധികളാണ് കേരളത്തില്‍ നിന്നും പങ്കെടുക്കുന്നത്. നാളെ സമ്മേളനം സമാപിക്കും.