മേരിക്കുണ്ടൊരു കുഞ്ഞാടിൽ ബാല താരമായി അഭിനയിച്ച നികിത നയ്യാർ(21) അന്തരിച്ചു. സെൻറ് തെരേസാസ് കൊളജ് മുൻ ചെയർപേഴ്സൺ കൂടിയായിരുന്നു ബിഎസ്സ്സി സൈക്കോളജി വിദ്യാർത്ഥിനിയായിരുന്ന നികിത. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗ ബാധിതയായിരുന്നു നികിത. കരൾ, തലച്ചോറ്, കണ്ണ് എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗമാണ് വിൽസൺസ് ഡിസീസ്.
നികിത രണ്ട തവണ കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയാരുന്നു. കഴിഞ്ഞയാഴ്ചയാണ് രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞത്.

