Site iconSite icon Janayugom Online

നിലാമഴകൾ

കുതിർന്നലിഞ്ഞെത്ര
കാലപ്രവാഹത്തിൽ
പാളിയായ്, പകച്ചടർന്നൊരാ
മൺചിത്രങ്ങളിൽ,
ആകെ ആടിയുലച്ച
ചിത്തവിഭ്രമങ്ങളിൽ,
കരൾകലികകളടർത്തും
വിരഹമൂർഛകളിൽ
തിളച്ചുയർന്നാവിയായ്
മറഞ്ഞൊരാത്മരോദനത്തിലും
മൗനമിരുട്ടിൽ
ഭയം കോരിനിറക്കുന്ന
പ്രേതകാറ്റിൽ
അന്ത്യപ്രതീക്ഷകൾ കുരുക്കിട്ട
വഴിയിറമ്പുകളിൽ
നമ്മെയൊന്നിച്ച് നനച്ച
നിലാമഴകൾ
തളിർക്കുവാൻ വെമ്പിയ
മഞ്ഞമന്ദാരങ്ങളായ്
നറുംഗന്ധമോലുന്ന
വികാരപടർപ്പായി
ഓർമ്മപൂക്കുന്നു പിന്നെയും
പുന്നാരസ്വപ്നത്തിൻ
ചിലമ്പഴിച്ചിട്ട
വന്യസായന്തനങ്ങളേ
പുച്ഛമീ നന്ദി ചൊല്ലിയകലുന്നു
വിതുമ്പിവീഴുന്നു വിഫലമീ
നിലാമഴത്തുള്ളികൾ
സ്മൃതികുടീരങ്ങൾ നനയുന്നു,
നൊമ്പരം മുഖം
താഴ്ത്തിയകലുന്നു
വെന്ത ഭൂപാളങ്ങൾ
ഞെരുങ്ങിയടുക്കുന്നു
പ്രപഞ്ചമൊരു പുതുജന്മത്തിൻ
കവിത തിരയുന്നു

Exit mobile version