മലപ്പുറത്ത് ഒറ്റമൂലിക്കായി പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച സുനിലാണ് പൊലീസ് പിടിയിലായത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവാണ്, എസ് ഡി പിഐ യുടെ സജീവപ്രവർത്തകനായ സുനിൽ. നിലമ്പൂരില്‍ ഒരു ബേക്കറി നടത്തുകയാണ് സുനില്‍.
കേസിൽ പിടിയിലാകാനുള്ള അജ്മൽ, ഫാസിൽ, ഷമീം, ഷഫീഖ്, ഷബീബ് എന്നിവരെ ഒളിവിൽ കഴിയാൻ സഹായിച്ചതിനും പ്രതികൾക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകിയതിനുമാണ് അറസ്റ്റ്. ഷാബാ ഷരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിന്റെയും, ഒളിവിൽ കഴിയുന്ന ഫാസിലിന്റെയും ബന്ധുവാണ് സുനിൽ. ഇയാളുടെ സാമ്പത്തിക സ്രോതസ്സ് ഷൈബിനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എസ്ഡിപിഐയുടെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായ സുനിൽ. സുനിൽ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ അറസ്റ്റിലായ ഷൈബിൻ അഷ്റഫ് ഉൾപ്പെടെയുള്ള പ്രതികളെ മൈസൂർ, വയനാട്, നിലമ്പൂർ, എടവണ്ണ പാലം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
English Summary: Nilambur vaidyan’s mur-der: Another arrested
You may like this video also