Site iconSite icon Janayugom Online

നിമിഷ പ്രിയയുടെ വധശിക്ഷ; വാർത്ത ശരിവെച്ച് വിദേശകാര്യ മന്ത്രാലയം

യെമൻ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം. നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ എല്ലാ വഴിയും തേടുന്നുണ്ടെന്ന് അറിയാമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. കുടുംബത്തിന് എല്ലാ സഹായവും നൽകുന്നുണ്ട്. വിഷയത്തിൽ കേന്ദ്രവും ഇടപെടുമെന്ന് സൂചിപ്പിച്ചാണ് വിദേശ കാര്യ വക്താവിന്റെ പ്രസ്താവന.

നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യെമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. 2017ലാണ് യെമൻ പൗരൻ കൊല്ലപ്പെട്ടത്. 2018 ല്‍ വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക വഴി.

Exit mobile version