Site iconSite icon Janayugom Online

കേരളത്തിൽ വീണ്ടും നിപ; മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പെരിന്തൽമണ്ണ വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.. പനിയും ശ്വാസതടസ്സത്തെയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ വീട്ടിലെ മറ്റ് രണ്ടുപേർക്കും പനിയുണ്ട്. നിലവിൽ രണ്ടുപേരും നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്.

Exit mobile version