കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കാൻ നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയരക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർ എന്നിവരുടെ നേത്യത്വത്തിൽ ഇന്ന് കോഴിക്കോട് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. രണ്ടു പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഫീവർ സർവേ തുടങ്ങി. മരിച്ച രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ നടപടികൾ തുടങ്ങി.
രണ്ടുപേരാണ് ഇതുവരെ പനി ബാധിച്ച് മരിച്ചത്. പനി മരണങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നുി. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. നിപ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
English Summary: Nipah suspect in Mozhikode
You may also like this video