ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ ആഭ്യന്തരം ഏറ്റെടുത്ത് ബിജെപി. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പ് നൽകിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിതീഷ് കുമാർ ആഭ്യന്തര വകുപ്പ് ഇല്ലാതെ മുഖ്യമന്ത്രി ആകുന്നത്. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച സഖ്യകക്ഷികള്‍ക്കിടയിലെ ചര്‍ച്ചകള്‍ക്കിടയിൽ അവസാന നിമിഷംവരെയും ആഭ്യന്തര വകുപ്പിനെ ചൊല്ലി ബിജെപി-ജെഡിയു പോര് രൂക്ഷമായിരുന്നു.
ബീഹാർ നിയമസഭാ തെരെഞ്ഞെടുപ്പിൽ 89 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. 85 സീറ്റുകളുമായി ജെഡിയു തൊട്ടുപിന്നിലുണ്ട്. ചിരാഗ് പാസ്വാന്റെ പാര്‍ട്ടി, എച്ച്എഎം, ആര്‍എല്‍എം എന്നിവയുള്‍പ്പെടെയുള്ള ചെറിയ സഖ്യകക്ഷികളും മികച്ച പ്രകടനം കാഴ്ചവച്ചു.

