Site iconSite icon Janayugom Online

സിപിഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് ഓഫീസ് തല്ലിത്തകര്‍ത്ത സംഭവം; ഏരിയാ സെക്രട്ടറി ഉള്‍പെടെ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഐ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച ഞാറക്കല്‍ ഏരിയാ സെക്രട്ടറി എപി പ്രിനില്‍ ഉള്‍പെടെ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐ ഉള്‍പ്പെട്ട പാനല്‍ വിജയിച്ചതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ സിപിഐ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്. സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഞാറക്കലില്‍ സിപിഐ ഓഫീസും തല്ലിത്തകര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ പരിക്കേറ്റ മണ്ഡലം സെക്രട്ടറി കെ എല്‍ ദിലീപ് കുമാര്‍, ലോക്കല്‍ സെക്രട്ടറി എന്‍ എ ദാസന്‍ എന്നിവരെ ക്രിസ്തു ജയന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി ഓഫീസ് ആക്രമിക്കുക എന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ല സെക്രട്ടറി പ്രതികരിച്ചിരുന്നു.

Eng­lish sum­ma­ry; CPI work­ers were beat­en up and the office was van­dal­ized; Case against five CPM work­ers includ­ing area secretary

You may also like this video;

Exit mobile version