Site iconSite icon Janayugom Online

ചവറ സീറ്റ് ലക്ഷ്യമിട്ട് എൻ കെ പ്രേമചന്ദ്രൻ; മത്സരിക്കുന്നെങ്കിൽ ചവറയിൽ മാത്രമെന്ന് ഷിബു ബേബി ജോൺ

കോൺഗ്രസ് എംപിമാർക്ക് പിന്നാലെ മന്ത്രിസ്ഥാനം സ്വപ്നം കണ്ട് നിയമസഭയിൽ മത്സരിക്കാനൊരുങ്ങി എൻ കെ പ്രേമചന്ദ്രൻ എംപി. ആർ എസ് പി കേന്ദ്ര നേതൃത്വത്തെ പ്രേമചന്ദ്രൻ വിവരം ധരിപ്പിച്ചതായാണ് സൂചന. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നെങ്കിൽ ചവറയിൽ മാത്രമെന്ന് വ്യക്തമാക്കി ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ രംഗത്തെത്തി. ചവറയുമായുള്ളത് പിതാവിന്റെ കാലം മുതലുള്ള വൈകാരികമായ ബന്ധമാണെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. 

എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്കളിൽ ദയനീയ പ്രകടനം കാഴ്ചവെച്ച ആർ എസ് പിയുടെ പല സീറ്റുകളും ഏറ്റെടുക്കാൻ കോൺഗ്രസിൽ ധാരണയായിട്ടുണ്ട്. ഇതിൽ ചവറ ഉള്‍പ്പെടെയുള്ള സീറ്റും ഉണ്ടെന്നാണ് സൂചന. ഇതിന് പകരം ആർ എസ പിക്ക് മട്ടനൂരോ ആറ്റിങ്ങലോ നൽകാനാണ് കോൺഗ്രസ് നീക്കം. 2016ല്‍ എന്‍ വിജയന്‍പിള്ളയോടും പിന്നീട് സുജിത്ത് വിജയൻ പിള്ളയോടും ഷിബു ബേബി ജോൺ പരാജയപ്പെട്ടതിനു പിന്നാലെയാണ് മണ്ഡലം മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കിയത്.

Exit mobile version