Site iconSite icon Janayugom Online

കോൺഗ്രസുമായി സഖ്യമില്ല; ഡൽഹിയിൽ എഎപി സ്ഥാനാര്‍ത്ഥിപ്പട്ടികയായി

ഡൽഹിയിൽ എഎപി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. അവസാന ഘട്ടത്തിലെ 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചത്.
2025 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കാണ് മത്സരം. എല്ലാ സീറ്റുകളിലും എഎപി ഇതിനോടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകൾ എഎപി നേതൃത്വം തള്ളി.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് ഡൽഹിയിൽ മത്സരിച്ചത്. മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാള്‍ ന്യൂഡൽഹിയിലും മുഖ്യമന്ത്രി അതിഷി കൽകാജിയിലും മന്ത്രി ഗൗരവ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിലും ഗോപാൽ റായി ബാബാർപുരിലും ദുർഗേഷ് പതക് രജിന്ദർ നഗറിലും മത്സരിക്കും. സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരും ഇടംപിടിച്ചു. 

Exit mobile version