പുനലൂർ നഗരസഭയിൽ ബിജെപിക്ക് വൻ തിരിച്ചടി. ആകെയുള്ള 36 വാർഡുകളിൽ 13 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താതെ ബി ജെ പി പിൻവാങ്ങി. ഐക്കരക്കോണം, ശാസ്താംകോണം, കാഞ്ഞിരമല, ചാലക്കോട്, പേപ്പർമിൽ, നെടുങ്കയം, മുസാവരി, നെല്ലിപ്പള്ളി, വിളക്കുവെട്ടം, കല്ലാർ, തുമ്പോട്, വാളക്കോട്, ഗ്രേസിങ് ബ്ലോക്ക്, ചെമ്മന്തൂർ എന്നീ വാർഡുകളിലാണ് ബി ജെ പിക്ക് സ്ഥാനാർത്ഥിയില്ലാത്തത്.
സ്ഥാനാർത്ഥിയില്ല; പുനലൂർ നഗരസഭയിൽ 13 വാർഡുകളിൽ മത്സരിക്കാതെ ബിജെപി

