Site iconSite icon Janayugom Online

കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല: ഞായറാഴ്ച വീണ്ടും ചര്‍ച്ച

farmersfarmers

കേന്ദ്രമന്ത്രിമാരുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലും ഫലം കാണാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്തുന്നതിന് തീരുമാനമായി. അതേസമയം പ്രക്ഷോഭം ശക്തമാക്കുമെന്ന് കര്‍ഷക സംഘടകള്‍ അറിയിച്ചു. ദില്ലി മാർച്ച് പ്രഖ്യാപിച്ച കർഷക സംഘടനകളുമായി മന്ത്രിതല സമിതി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനാല്‍ ഞായറാഴ്ച്ച വൈകിട്ട് 6 മണിക്ക് വീണ്ടും ചർച്ച നടത്തും. 

അതിർത്തികളിൽ സമാധാനം ഉറപ്പ് വരുത്താൻ ഹരിയാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആവശ്യപ്പെട്ടിട്ടുണ്ട്. കർഷക സംഘടനാ നേതാക്കളും മന്ത്രി തല സമിതിയും തമ്മിൽ ചണ്ഡിഗഢിൽ നടന്ന ചർച്ച 5 മണിക്കൂറോളമാണ് ചര്‍ച്ച നീണ്ടത്.

കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ , അർജുൻ മുണ്ടെ, നിത്യാനന്ദ് റായി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരാണ് കർഷക സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയത്. ചർച്ചയിൽ കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങളിലാണ് ശ്രദ്ധയൂന്നിയതെന്നും ചർച്ച പോസിറ്റീവ് ആയിരുന്നെന്നും ഞായറാഴ്ച്ച വീണ്ടും ചർച്ച നടത്തുമെന്നും കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ടെ പറഞ്ഞു.
ചർച്ചയുമായി സഹകരിക്കുമെന്നും സമാധാന പരമായ പ്രതിഷേധം തുടരുമെന്നും കർഷക സംഘടനാ നേതാക്കളും പറഞ്ഞു. ഡല്‍ഹി അതിർത്തികളിലേക്ക് കർഷകർ നീങ്ങുകയാണെന്നും ഞായറാഴ്ച്ചയിലെ ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും കർഷക സംഘടനാ നേതാവ് ജഗജീത് സിങ് ധല്ലേവാൾ പറഞ്ഞു.

കുറഞ്ഞ താങ്ങ് വിലയ്ക്ക് നിയമ സാധുത , കർഷക സമരത്തിലെ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച്ച വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചത്. 

Eng­lish Sum­ma­ry: No deci­sion in talks with farm­ers’ orga­ni­za­tions: Talks will resume on Sunday

You may also like this video

Exit mobile version