Site icon Janayugom Online

വിപണി വിലയ്ക്ക് ഡീസലില്ല; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കെഎസ്ആര്‍ടിസിക്ക് റീട്ടെയ്ല്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കണമെന്ന ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എണ്ണ കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് നപടി. റീട്ടെയ്ല്‍ കമ്പനികള്‍ക്ക് നല്‍കുന്ന നിരക്കില്‍ ഇന്ധനം നല്‍കാന്‍ എണ്ണവിതരണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ ഹൈക്കോടതി അനുകൂല ഉത്തരവു പുറപ്പെടുവിച്ചത്. 

ബള്‍ക്ക് യൂസര്‍ എന്ന പേരില്‍ ഡീസല്‍ ലിറ്ററിന് 120 രൂപയിലധികമാണ് എണ്ണ വിതരണ കമ്പനികള്‍ ഈടാക്കുന്നതെന്ന് കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ പറയുന്നത്. വിവേചനപരമാണ് ഇതെന്ന് കോര്‍പ്പറേഷന്‍ വാദിച്ചു. സാധാരണക്കാര്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത് കച്ചവട കണ്ണോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്ന് ചൂണ്ടിക്കാട്ടി. കൂടാതെ നിലവില്‍ നഷ്ടത്തിലാണ് സ്ഥാപനം ഓടുന്നതെന്നും കെഎസ്ആര്‍ടിസി ബോധിപ്പിച്ചു. 

Eng­lish Summary:No diesel at mar­ket price; High court hits back at KSRTC
You may also like this video

Exit mobile version