Site iconSite icon Janayugom Online

അതിവേഗ ചാര്‍ജറില്ല; ആപ്പിളും യുഎസ്ബി സി ടൈപ്പ് ചാര്‍ജറിലേക്ക്

യൂറോപ്പില്‍ ഒറ്റ ചാര്‍ജര്‍ നിയമം പാസാക്കിയതിന് പിന്നാലെ ആപ്പിളും യുഎസ്ബി സി ടൈപ്പ് ചാര്‍ജറിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അതിവേഗ ചാര്‍ജിംഗ് വാഗ്ധാനം ചെയ്യുന്ന ആപ്പിള്‍ ഫോണുകളുടെ പ്രത്യേകതയായിരുന്ന ലൈറ്റ്ണിംഗ് കണക്ടര്‍ ഫീച്ചറാണ് ഇതോടെ ഉപേക്ഷിക്കപ്പെടുന്നത്. 2024 മുതല്‍ പുറത്തിറക്കുന്ന ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും സി ടൈപ്പ് ചാര്‍ജറായിരിക്കും ആപ്പിള്‍ നല്‍കുന്നത്. ആപ്പിള്‍ തങ്ങളുടെ നിരവധി ഉപകരണങ്ങള്‍ക്ക് ഇതിനോടകം നിയമം അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഇ വേസ്റ്റുകള്‍ കുറക്കാനും ഇത് മൂലം പ്രകൃതിയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്പില്‍ പുതിയ നിയമം വന്നത്. എന്നാല്‍ ആപ്പിള്‍ ലൈറ്റ്ണിംഗ് കണക്ടര്‍ ഫീച്ചര്‍ യൂറോപ്പിലെ ഫോണുകള്‍ക്ക് മാത്രമാണോ ഉപേക്ഷിക്കുകയെന്നതിനേക്കുറിച്ച് ഇനിയും വ്യക്തതയായിട്ടില്ല. സി ടൈപ്പ് ചാര്‍ജറുമായി എത്തുന്ന ആദ്യ മോഡല്‍ 2023 സെപ്തംബറിലവതരിപ്പിക്കുന്ന ഐ ഫോണ്‍ 15 ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, ഇ റീഡേഴ്‌സ്, മൗസ്, കീബോഡ്, ജിപിഎസ്, ഹെഡ് ഫോണ്‍, ഹെഡ്‌സെറ്റ്, ഇയര്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറകള്‍, വീഡിയോ ഗെയിം കണ്‍സോളുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ എന്നിവയെല്ലാം തന്നെ ഒരേ ചാര്‍ജിംഗ് കേബിളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ ഓരോ വര്‍ഷവും ഇതിലൂടെ 250ദശലക്ഷം യൂറോ ലാഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

Eng­lish sum­ma­ry; No light­ning charg­er; Apple to use USB C type charger

You may also like this video;

Exit mobile version