Site iconSite icon Janayugom Online

എത്ര അലക്കി വെളിപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ തന്നെ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് താര ടോജോ അലക്സ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് മുൻ യൂത്ത് കോൺഗ്രസ്സ് ഭാരവാഹി താര ടോജോ അലക്സ്. രാഹുലിനെ രാവണനോട് ഉപമിച്ചുകൊണ്ടാണ് താര രംഗത്തെത്തിയത്. എത്രയലക്കി വെളുപ്പിച്ചാലും എത്ര കഥകൾ പാടിപ്പുകഴ്ത്തിയാലും എത്ര മാരീചവേഷങ്ങളെ
ഇറക്കി കാടിളക്കിയാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവർക്കും കേട്ടവർക്കും അറിയാം എന്നാണ് താര ഫേസ്ബുക്കിലൂടെ കുറിച്ചത്. 

കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സകല സ്ത്രീകളുടെയും ഇൻബോക്സുകളിൽ പോയി പഞ്ചാര വർത്തമാനം പറയുകയും അതിൽ വീണു പോയവരുടെ മേൽ കടന്നു കയറ്റങ്ങൾ നടത്തുകയും ചെയ്ത ഒരുത്തനെ പറ്റി ഇടതടവില്ലാതെ പരാതികളും ആരോപണങ്ങളും ഉയർന്ന ആദ്യ ദിവസം മുതൽ അയാൾക്കെതിരെ പരസ്യമായി നിലപാടെടുക്കുകയും അത് കൃത്യമായി നേതൃത്വത്തെ അറിയിക്കുകയും, അതിൽ ഇന്നും അടിയുറച്ചു നിൽക്കുകയും ചെയ്യുന്നതിൽ അഭിമാനം മാത്രമെന്നും താര കുറിച്ചു. പാർട്ടിയിൽ നിന്ന് തന്നെ താരയടക്കം നിരവധി ആളുകളാണ് രാഹുലിനെതിരെ രംഗത്തെത്തുന്നത്.

Exit mobile version