സര്‍ക്കാര്‍ ജോലിയിലും , വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനത്തില്‍ നിന്ന് 65 ശതമാനമായി ഉയര്‍ത്തി ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി പട്ന ഹൈക്കോടതി അസാധുവാക്കി
സംവരണം അന്‍പതു ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി വിധിക്കു വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ്, ദലിത്, പിന്നാക്ക വിഭാഗ, ഗോത്ര സംവരണം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ നിയമം കൊണ്ടുവരികയായിരുന്നു.
English Summary:
No more than 50 percent reservation; High Court struck down the law brought by the Bihar government
You may also like this video: