Site iconSite icon Janayugom Online

വി ഡി സതീശന്റെ കാല് നക്കി യുഡിഎഫിൽ തുടരേണ്ടതില്ല; നിലമ്പൂരിൽ മത്സരിക്കുമെന്ന് പി വി അൻവർ

പി വി അൻവർ നിലമ്പൂരിൽ മത്സരിക്കും. നാളെ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് അദ്ദേഹം പത്രിക സമർപ്പിക്കുക. ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ വിജയിക്കില്ല. പല കാര്യങ്ങൾക്ക് വേണ്ടിയും കൊള്ളപിരിവ് നടത്തിയ ഷൗക്കത്ത് നിലമ്പൂരിലെ ജനകീയ പ്രശ്നങ്ങൾക്ക് നേരെ കണ്ണടച്ചുവെന്നും അൻവർ പറഞ്ഞു. 

വി ഡി സതീശന്റെ കാല് നക്കി യുഡിഎഫിൽ തുടരേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. പണം വന്നുകൊണ്ടേയിരിക്കുന്നുണ്ട്. പ്രചാരണം ഏറ്റെടുത്തവര്‍ നിരവധിയാണ്. വീടിന്റെ ആധാരം വരെ കൊണ്ടുവന്നവരുന്നവരുണ്ടെന്നും പോരാടി മരിക്കാന്‍ തയ്യാറാണെന്നും അൻവർ പറഞ്ഞു. 

Exit mobile version