Site iconSite icon Janayugom Online

യൂണിഫോമിൽ ചിത്രങ്ങളും റീലും പാടില്ല; വനിതാ പൊലീസുകാർക്ക് നവമാധ്യമ ഉപയോഗത്തിൽ നിയന്ത്രണം

ചട്ടങ്ങൾ മറികടന്ന് നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വനിതാ ബറ്റാലിയനിൽ നവമാധ്യമ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്. വ്യക്തിഗത അക്കൗണ്ടിൽ ചിത്രം പങ്കുവയ്ക്കാൻ പാടില്ലെന്ന ഡിജിപി ഉത്തരവ് മറികടന്ന് റീലുകൾ ചിത്രീകരിച്ച സാഹചര്യത്തിലാണ് ബറ്റാലിയൻ കമാണ്ടന്റിന്റെ സർക്കുലർ.

 

നവമാധ്യമ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഓരോ അംഗങ്ങളും സത്യവാങ്മൂലം നൽകണമെന്നും സർക്കുലറിലുണ്ട്. വ്യക്തി​ഗത അക്കൗണ്ടുകളിൽ പൊലീസ് യൂണിഫോം ഉൾപ്പെടെ ധരിച്ചുള്ള ചിത്രങ്ങൾ പൊലീസുകാർ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ വനിതാ ബറ്റാലിയനിൽ ഇത് നിരന്തരം വന്നുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ് പുറത്തുവന്നത്.

Exit mobile version